കാലടി: കനത്ത മഴയിൽ പെരിയാർ നിറഞ്ഞു കവിഞ്ഞ് കാലടി ശിവക്ഷേത്രം വെള്ളത്തിനടിയിലായതോടെ ഭഗവാന് ആറാട്ട്. ഇതിനു മുൻപ് 2018 ലെ പ്രളയത്തിലാണ് ക്ഷേത്രം മുങ്ങിയത്. നീരൊഴുക്ക് നിലച്ച് കൈവഴികളിലേക്ക് മലവെള്ളം കയറുന്നതിനാൽ താഴ്ന്ന പ്രദേശം വെള്ളത്തിനടിയിലായി. കനത്ത മഴ തുടർന്നാൽ പല വീടുകളും വെള്ളത്തിനടിയിലാകും. മലയാറ്റൂർ പള്ളിക്കു പുറകിൽ വരെ മലവെള്ളമെത്തി. പെരിയാറിന്റെ കൈവഴികളെല്ലാം തിരിച്ചൊഴുകുന്നത് തീരവാസികളിൽ ആശങ്കയുണ്ടാക്കുന്നു. കാഞ്ഞൂർ പഞ്ചായത്തിലെ വട്ടത്തറ,ചെങ്ങൽ ഭാഗങ്ങളിൽ നാലു വീടുകൾ, അങ്കണവാടി എന്നിവിടങ്ങളിൽ വെള്ളം കയറി. 20 പേരെ മാറ്റി പാർപ്പിച്ചു. ശ്രീമൂലനഗരത്ത് പുതിയറോഡിൽ 17 വീടുകൾ വെള്ളപൊക്ക ഭീഷണിയിലാണ്. മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ നിരവധി വീടുകൾ വെള്ളപൊക്ക ഭീഷണിയിലാണ്. ഇതോടകം വെള്ളം കയറിയ വീട്ടുകാരെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി.
പഞ്ചായത്തിൽ സർവ്വ കക്ഷി യോഗം ചേർന്നു. ഗവ.എൽ.പി. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
ഷംസുദ്ദീൻ
പഞ്ചായത്ത് പ്രസിഡന്റ്
ദുരിതാശ്വാസ ക്യാമ്പിനു സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്
ലൈജി ബിജു
വൈസ് പ്രസിഡന്റ്