ph

കാലടി: എടനാട് ജവഹർലാൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന് ജില്ലാ ലൈബ്രറി കൗൺസിൽ അനുവദിച്ച സൗണ്ട് സിസ്റ്റം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി കൈമാറി. ശ്രീമൂലനഗരം പഞ്ചായത്ത് ലൈബ്രറി കൺവീനർ കബിർ മേത്തർ, ലൈബ്രറി പ്രസിഡന്റ് ടി.ബി.ഹരി, സെക്രട്ടറി വിനോദ് കൈരളി താലൂക്ക് കൗൺസിൽ അംഗങ്ങളായ ടി.എൻ രാമചന്ദ്രൻ, സുരേഷ്, വൈസ് പ്രസിഡന്റ് ടി.എ.വേണു, നാരായണൻ, ലൈബ്രേറിയൻ ഗീതാ ദേവി എന്നിവർ സംസാരിച്ചു. ജിജി നാരായണൻ, രാജീവ് പഴവൂരാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പാട്ടുകൂട്ടത്തിൽ നിരവധി പേർ ഗാനങ്ങൾ അവതരിപ്പിച്ചു.