കൊച്ചി: വ്യാപാരികൾക്കായി വ്യാപാർ വികാസ് സ്വർണ വായ്‌പ പദ്ധതിയുമായി മുത്തൂറ്റ് ഫിൻകോർപ്പ്. ഏഴു ദിവസം മുതൽ 12 മാസം വരെയാണ് വായ്പ കാലാവധി. പരോക്ഷ ചാർജുകൾ ഇല്ലാതെ മുൻകൂറായി പണമടയ്ക്കാനുള്ള സംവിധാനം, മികച്ച വായ്പ തിരിച്ചടവ് ചരിത്രമുള്ളവർക്ക് (സിബിൽ സ്‌കോർ) ഇളവ്, ആകർഷകമായ പലിശ നിരക്ക് എന്നിവയാണ് പ്രത്യേകത. ഡിമിനിഷിംഗ് രീതിയിലാണ് പലിശ കണക്കാക്കുന്നത്.
വ്യാപാരികൾക്കായി വ്യാപാർ വികാസ് ഗോൾഡ് ലോൺ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു. ഡിജിറ്റലായി പണം തിരിച്ചടക്കാനുള്ള സൗകര്യവും ഈ പദ്ധതിയിലൂടെ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.