nh

കാലടി: ദീപ്തി സൈരന്ധ്രിയുടെ ഉച്ചക്കപ്പലിൽ ഇറങ്ങിപ്പോയവൾ എന്ന കവിതാസമാഹാരം കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ കവയിത്രി മഞ്ജു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു.എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ.കെ.ബി.സാബു അദ്ധ്യക്ഷനായി.കൊച്ചിൻ കോളേജ് മലയാളവിഭാഗം മുൻ മേധാവി ഡോ.കെ.എൻ.ഉണ്ണികൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. എം.ആർ. ലക്ഷ്മിപ്രിയ, ജയരാജ് ഭാരതി, ദേവി പ്രസാദ്, എസ്.മുരളീധരൻ, സിയ എന്നിവർ സംസാരിച്ചു.