കൊച്ചി: ദേശീയപാതയിലെ പ്രധാനഭാഗമായ ഇടപ്പള്ളി - അരൂർ സ്ട്രെച്ചിന് പ്രത്യേക പരിഗണനയും ആവശ്യമായ തുകയും അനുവദിക്കണമെന്ന് ഹൈബി ഈഡൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. പ്രത്യേകവികസനം അർഹിക്കുന്ന നഗരമേഖലയാണ്. ഈ സാഹചര്യത്തിൽ വിശദപദ്ധതി രൂപരേഖ (ഡി.പി.ആർ) വേഗത്തിൽ തയ്യാറാക്കണം. വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ ഏറെയുള്ള ഇവിടെ, ദേശീയപാതയുടെ വീതികൂട്ടൽ അപ്രായോഗികമാണ്. ഇതിനാൽ ആകാശപാതയാണ് പരിഗണിക്കേണ്ടതെന്നും ഹൈബി പറഞ്ഞു.