godrej

കൊച്ചി: ഓണക്കാലത്ത് ഗോദ്‌റേജ് അപ്ലയൻസസ് എ.ഐ അധിഷ്ഠിത ഉത്പന്നങ്ങളുടെ ശേഖരങ്ങളും അനവധി ഓഫറുകളും കേരളത്തിൽ ഒരുക്കും. 100 യൂണിറ്റിൽ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന റഫ്രിജറേറ്റർ, ഉന്നത ശേഷിയുള്ള 5 സ്റ്റാർ എയർ കണ്ടീഷണറുകൾ, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ, ഡീപ് ഫ്രീസറുകൾ എന്നിവയാണ് കമ്പനി അവതരിപ്പിക്കുന്നുണ്ട്.

ഓണാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15 മുതൽ സെപ്തംബർ 15 വരെ കേരളത്തിന് മാത്രമായി ഓണം മഹാരാജ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. അപ്ലയൻസസുകൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ ദിവസവും 95,000 രൂപ വരെ വിലയുള്ള ഗോദ്‌റേജ് ഉത്പന്നങ്ങൾ സമ്മാനമായി ലഭിക്കും. ഇതിനു പുറമേ ഉപഭോക്താക്കൾക്ക് 12,000 രൂപ വരെയുള്ള ക്യാഷ്ബാക്ക്, രണ്ടു വർഷത്തെ വാറണ്ടി, സീറോ ഡൗൺ പെയ്‌മെന്റ് വായ്പ, ഈസി ഇ.എം.ഐ തുടങ്ങിയവയും ലഭ്യമാണ്. കേരളം വളരെ പ്രധാനപ്പെട്ട വിപണിയാണെന്നും ഹോം അപ്ലയൻസസ് വിപണിയെ സംബന്ധിച്ച് ഉത്സവ സീസൺ ആരംഭിക്കുന്നത് ഓണക്കാലത്താണെന്നും ഗോദ്‌റേജ് അപ്ലയൻസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമൽ നന്തി പറഞ്ഞു.