പറവൂർ: പെരിയാറിലെ മത്സ്യക്കുരുതി മൂലം ജീവിത ദുരിതം നേരിടുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ കളമശ്ശേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.വി. സുധീഷ് ഉദ്ഘാടനം ചെയ്തു. കെ.ജെ. തോമസ് അദ്ധ്യക്ഷനായി. വി.പി. ഡെന്നി, കെ.ജി. വേണു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായ സി.ബി. നിജീഷ്(പ്രസിഡന്റ്), വി.പി. ഡെന്നി, എ.ബി. ലോഹിതാക്ഷൻ(വൈസ് പ്രസിഡന്റുമാർ), കെ.ജെ. തോമസ് (സെക്രട്ടറി), വി.എൽ. മനോഹരൻ, മിഥുൻ ജോസഫ് (ജോയിന്റ് സെക്രട്ടറിമാർ), പി.കെ. സത്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.