പറവൂർ: ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിലെ 72 ശാഖായോഗങ്ങളിൽ കലാസാഹിത്യ മത്സരങ്ങൾ നടന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ലളിതഗാനം, ആലാപനം, പ്രസംഗം, വ്യാഖ്യാനം, ഉപന്യാസം, ഭജൻ, ക്വിസ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം. തുരുത്തിപ്പുറം ശാഖയിൽ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സലിം, ചന്തു, പ്രദീപ്, ഐഷ തുടങ്ങിയവർ സംസാരിച്ചു. ആഗസ്റ്റ് നാലിന് മേഖലാതലത്തിലും 10, 11 തീയതികളിൽ യൂണിയൻതലത്തിലും മത്സരങ്ങൾ നടക്കും.