mannu

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ കാണിനാട് 4-ാം വാർഡിൽപ്പെട്ട മൂന്ന് കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ചേരംകുഴി മോളത്ത് കാളിക്കുട്ടിയുടെ വീടിന്റെ പിൻഭാഗത്തെ കരിങ്കൽക്കെട്ട് ഇന്നലെ പുലർച്ചെ 2 മണിയോടെ മഴയിൽ തകർന്നതോടെയാണ് താഴെയുള്ള രണ്ടു വീടുകളും അപകടാവസ്ഥയിലായത്. മുകളിൽ നിന്നുള്ള മണ്ണിടിഞ്ഞ് വീണ് താഴെയുള്ള അരീപ്പാറയിൽ സുകുമാരന്റെ കിണർ മൂടിയിട്ടുണ്ട്. ഇരുപത് മീ​റ്ററോളം ഉയരത്തിലുള്ള കാളിക്കുടിയുടെ വീട് ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ഇങ്ങനെ സംഭവിച്ചാൽ അടിവാരത്തിലുള്ള രണ്ട് വീടുകളുടെ മുകളിലേയ്ക്കായിരിക്കും മണ്ണും വീടും തകർന്നു വീഴുക. അപകടസ്ഥിതി കണക്കിലെടുത്ത് ഇവർ തൊട്ടുത്ത ബന്ധുവീട്ടിലേയ്ക്ക് താമസം മാറി.