national

കൊച്ചി: ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തിഗാനം, ദേശീയ ഗാന മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. എൽ.പി. സ്‌കൂൾ, യു.പി സ്‌കൂൾ, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും പ്രത്യേകം മത്സരവുമുണ്ടായിരിക്കും. ആഗസ്റ്റ് 15ന് രാവിലെ 10ന് മത്സരങ്ങൾക്ക് തുടങ്ങും.സ്‌കൂൾ ഗ്രൂപ്പായാണ് മത്സരം. കുറഞ്ഞത് ഏഴ് പേരും കൂടിയത് 12 പേരും അംഗങ്ങൾക്ക് ഗ്രൂപ്പായി പങ്കെടുക്കാം. ദേശഭക്തിഗാനങ്ങൾക്ക് സംഗീതോപകരണങ്ങൾ പാടില്ല. ശ്രുതിപ്പെട്ടി അനുവദിക്കും. ആഗസ്റ്റ് 12ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ അറിയിച്ചു. വിവരങ്ങൾക്ക് : 9400068680,9400068686, 9495142011