y
രാഗം ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച പൊതുസംഗമം ബിനുരാജ് കലാപീഠം ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ കലാസാംസ്ക‌ാരിക സംഘടനകളുടെ പ്രതിനിധി സംഗമവും പുരസ്‌കാര സമർപ്പണവും നടത്തി. പഞ്ചായത്തിലെ 30 വർഷത്തിനു മുകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥശാലകളേയും കലാസാംസ്കാരിക സംഘടനകളെയും രാഗം ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ പുരസ്‌കാരം നൽകി ആദരിച്ചു. പൊതുസംഗമ പരിപാടി ബിനുരാജ് കലാപീഠം ഉദ്ഘാടനം ചെയ്തു. എ.വി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഉദയംപേരൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, വാർഡ് മെമ്പർ ബിനുജോഷി, സജി മട്ടമ്മേൽ, എം.ജി. വർഗീസ് എന്നിവർ സംസാരിച്ചു.