vellam

കോലഞ്ചേരി: മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ കൈവഴികളായ പെരുവുംമുഴി തോട്, ഞെരിയാൻ കുഴി, ഏനാദി പാടശേഖര മേഖലകളിൽ വെള്ളക്കെട്ടുണ്ടായി. പെരുവുംമൂഴിയിൽ പാടശേഖരങ്ങൾക്ക് സമീപം വിളവെടുപ്പിനായി കാത്തു നിന്ന ഏക്കറു കണക്കിന് കപ്പ കൃഷി വെള്ളത്തിനടിയിലായി. ഞെരിയാൻ കുഴി മേഖലയിലും കനത്ത വെള്ളക്കെട്ടാണ്. രാമമംഗലം പുഴയിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കറുകപ്പിള്ളി മേഖലയിൽ വെള്ളം കയറിയാൽ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ സമീപത്തെ സ്കൂളിൽ പൂർത്തിയാക്കിയിട്ടുണ്ട്.