കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് വാർഡ് 14 കുറിഞ്ഞിയിൽ ഫീഡർ കനാലിന് കുറുകെ കുഴിയാഞ്ഞാൽ അച്ചൻപടി പരിയാരം ലക്ഷംവീട് കോളനി ഭാഗത്ത് പുതിയ കനാൽ പാലം നിർമാണത്തിന് ഭരണാനുമതി ലഭിച്ചതായി പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിർമിക്കുന്നത്. പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു പുതിയ പാലം. തെങ്ങിൻ തടികൾ ചേർത്തിട്ട താത്ക്കാലിക പാലത്തിലൂടെയായിരുന്നു കുട്ടികളും പ്രായമായവരടക്കം യാത്ര ചെയ്തിരുന്നത്.