പട്ടിമറ്റം: യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് പി.എച്ച്.സികളിൽ സംഘടിപ്പിക്കുന്ന ചായമേശ പരിപാടിയുടെ ഭാഗമായി പട്ടിമറ്റം സി.എച്ച്.സിയിൽ സൗജന്യ ചായയും സ്നാക്ക്സും വിതരണം നടത്തി. പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി. ലത്തീഫ് അദ്ധ്യക്ഷനായി. വി.പി. മുഹമ്മദ് , കെ.എം. വീരാക്കുട്ടി, ടി.വി. പരീത്, റാബിയ സലിം, ശ്യാമള സുരേഷ്, ടി.ഇ. മുഹ്‌സിൻ, ഫിനു ഫായിസ്, മുഹിയുദ്ദീൻ എന്നിവർ സംസാരിച്ചു.