കൊച്ചി: ജപ്പാനിലെ ടോക്കിയോവിൽ നടന്ന അന്താരാഷ്ട്ര യു.എൻ. സമാധാന സമ്മേളനത്തിൽ അൽ മുക്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് ജുവലറി ഗ്രൂപ്പ് സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം ഇരുരാജ്യങ്ങളിലെയും അവസരങ്ങളും ബന്ധങ്ങളും എന്ന പ്രബന്ധം അവതരിപ്പിച്ചു. യുണൈറ്റഡ് നേഷൻ ഗ്ലോബൽ പീസ് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര പ്രവർത്തനത്തെക്കുറിച്ചുള്ള അവലോകനവും നടന്നു. ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് മികച്ച മാനുഷിക പ്രവർത്തനത്തിനും മികച്ച സംരംഭകനുമുള്ള യുണൈറ്റഡ് നേഷൻസ് ആഗോള സമാധാന അവാർഡ് യുണൈറ്റഡ് ദി ടോക്കിയോ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർപേഴ്‌സൺ കൊബയാഷി സമ്മാനിച്ചു.