പെരുമ്പാവൂർ : എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ ശാഖയുടെ 65-ാമത് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് ദാനവും കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖയുടെ വിദ്യാഭ്യാസ അവാർഡ്, വാഴയിൽ സുകുമാരൻ എൻഡോമെന്റ് , മാണിയാലിൽ നാരായണൻ എൻഡോമെന്റ്, എം.എം. ഓമനക്കുട്ടൻ വിദ്യാഭ്യാസ അവാർഡ്, പാണ്ടഞ്ചേരി രമണൻ, ഓമന വിദ്യാഭ്യാസ സഹായം തുടങ്ങിയവയുടെ വിതരണവും നടന്നു. വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് സി.കെ. സുരേഷ് ബാബു, എം.എസ്.സുനിൽ, എം.വി. ചിദംബരൻ, വത്സല രവികുമാർ, സീമ ഷിബു തുടങ്ങിയവർ സംസാരിച്ചു. നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയ ഗാഥ ഗോപകുമാറിനെ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് ടി.കെ. ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.