പെരുമ്പാവൂർ: മാറമ്പിള്ളി എം. ഇ. എസ് കോളേജിലെ എൻ. സി. സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തീയതി കാർഗിൽ വിജയ് ദിവസം ആചരിച്ചു. കോളേജിലെ ആംഫി തീയേറ്ററിൽ നടന്ന കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്‌, അസോസിയേറ്റ് എൻ. സി. സി ഓഫീസർ ക്യാപ്റ്റൻ ഇബ്രാഹിം സലിം, കെ.ഐ അഹിത എന്നിവർ സംസാരിച്ചു. തുടർന്ന് എൻ. സി. സി കേഡറ്റുകൾ കാർഗിൽ യുദ്ധത്തിലെ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തി മൈം അവതരിപ്പിച്ചു. ധീര ജവാന്മാരുടെ സ്മരണക്ക് മുന്നിൽ മെഴുകുതിരി തെളിച്ച് ആദരിക്കുകയും ചെയ്തു.