vishal
വിശാൽ

വൈപ്പിൻ: വല്ലാർപാടം മേൽപ്പാലത്തിൽ രാത്രിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. എടവനക്കാട് അണിയിൽ ചാലാ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ വിശാലാണ് (39) മരിച്ചത്. എതിർദിശയിൽ വന്ന ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. വിശാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: രാജി. ഭാര്യ: ധനശ്രീ. മക്കൾ: വിഘ്‌നേശ്, കാർത്തിക.