പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ 74.42 പോളിംഗ്. 1720 വോട്ടർമാരിൽ 1280 പേർ വോട്ട് ചെയ്‌തു. രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് വൈകിട്ട് 6ന് സമാപിച്ചു. രണ്ട് ബൂത്തുകളിലായിരുന്നു വോട്ടെടുപ്പ്. രതി ബാബു (എൽ.ഡി.എഫ്), കെ.ഡി. സലി (യു.ഡി.എഫ്), പി.ഡി. സജീവൻ (എൻ.ഡി.എ), എൻ.എം. അജേഷ് (എസ്‌.ഡി.പി.ഐ) എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. വോട്ടെണ്ണൽ ഇന്ന് രാവിലെ പത്തിന് ചിറ്റാറ്റുകര പഞ്ചായത്ത് ഹാളിൽ നടക്കും. പഞ്ചായത്തിലെ നിലവിലെ കക്ഷിനില എൽ.ഡി.എഫ് - 13, യു.ഡി.എഫ് - നാല്.