biju

വൈപ്പിൻ: ഗോശ്രീ കവലയിൽ മീഡിയനിൽ ഇടിച്ച് തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ ഡ്രൈവർ മരിച്ചു. ഞാറക്കൽ അഞ്ചുചിറ മാതിരപ്പിള്ളി ബിജുവാണ് (52) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരൻ നിസാരപരിക്കോടെ രക്ഷപ്പെട്ടു. ഭാര്യ: ഷൈനി. മക്കൾ: ബിജോയ്, ജിനിമോൾ.