poulse
പൗലോസ്

അങ്കമാലി: കറുകുറ്റി അരീക്കൽ ജംഗ്ഷനിൽവച്ച് കാറിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. കരയാംപറമ്പ് പൈനാടത്ത് പൗലോസാണ് (72) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു അപകടം. ലോട്ടറിടിക്കറ്റ് വില്പനക്കാരനാണ്. റോഡ് മുറിച്ച് കടക്കുമ്പോൾ അങ്കമാലി ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ : അന്നമ്മ കരയാംപറമ്പ് പാലയിൽ കുടുംബാംഗം. മക്കൾ: ബൈജു,ബീന, ബിന്ദു. മരുമക്കൾ: ഐബി, എൽദോ, വർഗീസ്. സംസ്‌കാരം ഇന്ന് 11ന് കരയാംപറമ്പ് സെന്റ് ജോർജ്പള്ളി സെമിത്തേരിയിൽ.