accident
തെങ്ങ് മറിഞ്ഞുവീണ് തകർന്ന പാണംപറമ്പിൽ രാജുവിന്റെ വീട്

അങ്കമാലി: മൂക്കന്നൂർ പൂതംകുറ്റി നാല് സെന്റ് കോളനിയി​ൽ​ തെങ്ങ് മറിഞ്ഞുവീണ് പാണംപറമ്പിൽ രാജുവിന്റെ വീട് തകർന്നു. രാജുവിനും ഭാര്യ രാധികയ്ക്കും പരിക്കേറ്റു. ഇരുവരേയും മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളായ മക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടുപറമ്പിൽ നിന്ന തെങ്ങ് മറിഞ്ഞുവീണത്.