realme-13-pro

കൊച്ചി: റിയൽമിയുടെ പുതിയ 13 പ്രോ 5ജി സീരീസ് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി. എ.ഐ അൾട്രാ ക്ലിയർ ക്യാമറയുള്ള റിയൽമി 13 പ്രോ സീരീസിലൂടെ സ്മാർട്ട്‌ഫോൺ വിപണിയിലെ സ്ഥാനം ഉറപ്പിക്കാനാണ് ശ്രമം. കേരളത്തിലെ വിതരണക്കാർ റോയൽ പെന്റ ട്രേഡേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സാണ്. ഉപഭോക്താക്കളുടെ മികച്ച പ്രതികരണം റിയൽമി കെട്ടിപ്പെടുത്ത വിശ്വാസമാണെന്ന് റോയൽ പെന്റാ ട്രേഡേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ യാസർ അറാഫത്ത് കൂട്ടിച്ചേർത്തു.

റിയൽമിയുടെ തുടക്കകാലം മുതലുള്ള പങ്കാളിയാണ് രണ്ട് പതിറ്റാണ്ടിലേറെയായി ഇലക്ട്രോണിക്‌സ് വ്യവസായത്തിലെ ചാലകശക്തിയായ റോയൽ പെന്റ ട്രേഡേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് . റിയൽമിയുടെ റീജിയണൽ സെയിൽസ് മേധാവി മെൽവിൻ വോങ്, സോണൽ സെയിൽസ് മാനേജർ ഷാജി ജോൺ, പ്രോഡക്‌ട്‌സ് ട്രെയിനിംഗ് മാനേജർ ഷഹിൻ, ഡയറക്ടർ അൻവർ കെ.എം. എക്‌സിക്യൂട്ടിവ് ഡയറക്ടർ സജി എം.വി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.