wonderla

കൊച്ചി: സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി വണ്ടർലയിൽ ആഗസ്റ്റ് നാലിന് പ്രത്യേക ഓഫറുകളും പരിപാടികളും പ്രഖ്യാപിച്ചു. പ്രത്യേക 'ബൈ വൺ ഗെറ്റ് വൺ ഫ്രീ ടിക്കറ്റ്'(ഒന്നു വാങ്ങുമ്പോൾ ഒന്ന് സൗജന്യം) ഓഫറാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ ഓഫർ ഓൺലൈനിൽ ലഭിക്കും. പരിമിതമായ ടിക്കറ്റുകളാണുള്ളത്. ഈ ദിവസം എല്ലാ പാർക്കുകളും ഒരു മണിക്കൂർ അധിക സമയം പ്രവർത്തിക്കും.
റൈഡുകൾക്കൊപ്പം ലൈവ് ഡി ജെ, സായാഹ്ന സുംബ സെഷനുകൾ, രസകരമായ ഗെയിമുകൾ, സമ്മാനങ്ങൾ എന്നിവയും ഒരുക്കി സൗഹൃദ ദിനം ആഘോഷമാക്കുമെന്ന് വണ്ടർല ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.