kinar
റാക്കാട് ശക്തിപുരം ഭാഗത്ത് മാനംകുഴയ്ക്കൽ മനോജിന്റെ വീട്ട് മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്ന നിലയിൽ

കൊച്ചി: ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. വാളകം പഞ്ചായത്ത് ഏഴാംവാർഡ് റാക്കാട് ശക്തിപുരം ഭാഗത്ത് മാനംകുഴയ്ക്കൽ മനോജിന്റെ വീട്ടിലെ കിണറാണ് മൂന്നരമീറ്ററോളം ഇടിഞ്ഞുതാഴ്ന്നത്. കേരളകൗമുദി കൊച്ചി യൂണിറ്റിലെ പരസ്യമാനേജരാണ് മനോജ്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

23അടി താഴ്ചയുള്ള കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നു. 24 കോൺക്രീറ്റ് വളയങ്ങളുള്ള കിണറിന്റെ ചുറ്റുമതിൽ, മോട്ടോർ ഉൾപ്പെടെ കിണറിനുള്ളിലേയ്ക്ക് താഴ്ന്നു. ഇന്നലെ പുലർച്ച അഞ്ചരയോടെ വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോർ ഓണാക്കിയെങ്കിലും പ്രവർത്തിച്ചില്ല. തുടർന്ന് നോക്കിയപ്പോളാണ് കിണർ ഇടിഞ്ഞുതാഴ്ന്നത് കണ്ടത്.