കൂത്താട്ടുകുളം: നാടിനെ നടുക്കിയ വയനാട് പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ കൗൺസിലിന്റെയും വനിതാ സംഘം - യുത്ത്മൂവ്മെന്റിന്റെയും സംയുക്ത യോഗം യൂണിയൻ ഓഫീസിൽ ചേർന്നു.
ദുരന്തഭൂമിയിലേക്കും ക്യാമ്പിലേക്കും സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചേർന്ന യോഗം ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരെ സ്മരിച്ച് മൗനം ആചരിച്ചു.
യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് അദ്ധ്യക്ഷനായി. സെക്രട്ടറി ഇൻചാർജ് . പി.കെ. അജിമോൻ വിഷയാവതരണം നടത്തി. കൂത്താട്ടുകുളം യൂണിയന്റെയും ശാഖകളുടെയും, മറ്റ് സുമനസുകളുടെയും സഹായം എത്തിച്ചു നൽകാൻ യോഗം അടിയന്തിര പ്രാധാന്യത്തോടെ തീരുമാനിച്ചു. യുവജനങ്ങളുടെ സന്നദ്ധ സേന രൂപീകരിക്കാനും സേവന സന്നദ്ധരാകാനും യോഗം ആഹ്വാനം ചെയ്തു.
യൂണിയൻ കൗൺസിലർ എം. പി.ദിവാകരൻ, വനിതാസംഘം പ്രസിഡന്റ് ലളിത വിജയൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വി.എസ്. അനീഷ്, സെക്രട്ടറി സജി മലയിൽ, സൈബർസേന കൺവീനർ അഖിൽ ശേഖരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.