കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് 871 കിഴകൊമ്പ് ശ്രീകാർത്തികേയ ഭജനസമാജം ക്ഷേത്രത്തിൽ (മങ്ങാട്ട് അമ്പലം) കർക്കടക വാവുബലി ആഗസ്റ്റ് 3 ശനിയാഴ്ച നടത്തും. രാവിലെ 5.30ന് ക്ഷേത്ര ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ബലിതർപ്പണം നടക്കും. ക്ഷേത്രം മേൽശാന്തി മനോജ് തമ്പി ശാന്തി കാർമ്മികത്വം വഹിയ്ക്കും.