കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 224 കൂത്താട്ടുകുളം ഗുരുദേവക്ഷേത്രത്തിൽ കർക്കടക വാവുബലി ആഗസ്റ്റ് 3 ശനിയാഴ്ച നടത്തും. രാവിലെ 6ന് ക്ഷേത്ര ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ബലിതർപ്പണം. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി എം.കെ.ശശിധരൻ മുഖ്യകാർമ്മികത്വം വഹിക്കും.