fgz

നാഷണൽ ടെസ്റ്റിംഗ് ഏജൻസി കേന്ദ്ര സർവകലാശാലകളിലടക്കം 283 ഓളം സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനായി നടത്തിയ CUET-UG പരീക്ഷാ ഫലത്തിനു ശേഷമുള്ള നടപടികൾ; പരീക്ഷ എഴുതിയവർ താത്പര്യമുള്ള വിഷയം അപേക്ഷ ഫോമിൽ സെലക്ട് ചെയ്തിരിക്കണം. ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ പ്രത്യേകമായി അഡ്മിഷൻ ലഭിക്കാൻ പ്രസ്തുത യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സിന്റെ ഘടന വിലയിരുത്തി അതിനുതകുന്ന കോഴ്‌സുകൾ CUET-UGയ്ക്ക് തിരഞ്ഞെടുത്തിരിക്കും. തിരെഞ്ഞെടുക്കാത്ത വിഷയ പരീക്ഷകൾക്കപ്പുറമുള്ള കോഴ്‌സുകൾക്ക് പ്രവേശനം നേടാൻ സാധിക്കുകയില്ല.

പൊതുവായ കൗൺസലിംഗ് പ്രക്രിയ CUET-UGയ്ക്കില്ല. അതത് സർവകലാശാലകളാണ് കൗൺസിലിംഗ് പ്രക്രിയയെക്കുറിച്ച് തീരുമാനിക്കുന്നത്. റാങ്ക് ലിസ്റ്റ് വന്നതിനു ശേഷം വിദ്യാർത്ഥികൾ താത്പര്യപ്പെടുന്ന കോളേജുകളിൽ/സർവകലാശാലകളിൽ ഓൺലൈനായി അപേക്ഷിക്കണം. ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഈ സ്ഥാപനങ്ങൾ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഓരോ സർവകലാശാലയുടെയും വെബ്‌സൈറ്റിലൂടെ അഡ്മിഷൻ പ്രക്രിയ മനസ്സിലാക്കി അപേക്ഷിക്കണം. പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആറാഴ്ച സമയമെടുക്കും.

കർണാടകയിലെ കേന്ദ്ര സർവകലാശാലയിലെ ബി.ടെക് മാത്തമാറ്റിക്‌സ് ആൻ‌ഡ് കമ്പ്യൂട്ടിംഗ് കോഴ്‌സ് പ്രവേശനം,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം,കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ബിരുദ പ്രവേശനം എന്നിവയും CUET-UG വഴിയാണ്. www.exams.nta.ac.in/cuetug