padam

കൊച്ചി: ലതാ മങ്കേഷ്‌ക്കർ പുരസ്‌കാരം കുമ്പളം സ്വദേശിനി ഗൗരി പ്രസാദിന്. കലാ സാംസ്‌കാരിക വേദി കൊച്ചിയുടെ ആഭിമുഖ്യത്തിൽ 15 വയസു മുതൽ 20 വയസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ഹിന്ദി ചലച്ചിത്രഗാന മത്സരത്തിലാണ് ഗൗരിയെ പ്രഥമ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് സംഘടന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് സെപ്തംബർ 8ന് പള്ളുരുത്തി ഇ.കെ. സ്‌ക്വയറിൽ നടക്കുന്ന കലാ സാംസ്‌കാരിക വേദിയുടെ 4-ാമത് വാർഷിക മേളയിൽ കൈമാറും. വാർത്താ സമ്മേളനത്തിൽ സംഘടന പ്രസിഡന്റ് കെ.എം. ധർമ്മൻ,ഇടക്കൊച്ചി സലിംകുമാർ,വിജയൻ മാവുങ്കൽ എന്നിവർപങ്കെടുത്തു.