കോലഞ്ചേരി: ജില്ലാ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പ് 10ന് കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 10ന് ജില്ലാ കരാട്ടെഡോ അസോസിയേഷൻ പ്രസിഡന്റ് ഇൻചാർജ് അനിൽ ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി അനിൽകുമാറിനെ ആദരിക്കും. ജില്ലയിലെ രജിസ്റ്റേർഡ് ക്ളബ്ബുകളിൽ നിന്ന് സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ21, സീനിയർ വിഭാഗങ്ങളിൽ മത്സരം നടക്കും. പങ്കെടുക്കുന്നവർ 5 നകം പേര് രജിസ്റ്റർ ചെയ്യണം. 9895086039. വാർത്താ സമ്മേളനത്തിൽ അനിൽ ജേക്കബ്, പി. പി. വിജയകുമാർ, എം.കെ. ഉണ്ണിക്കൃഷ്ണൻ, സനിൽ കുമാർ എന്നിവർ പങ്കെടുത്തു