bjp

കൊച്ചി: വയനാട്ടിൽ പ്രകൃതി ദുരന്തത്തിനിരയായി ക്യാമ്പുകളിൽ കഴിയുന്നവർക്കായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഭരിച്ച നിത്യോപയോഗ സാധനങ്ങളുടെ ആദ്യ ലോഡ് 'വയനാടിനൊരു കൈ സഹായം" ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഫ്ലാഗ് ഓഫ് ചെയ്തു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പ്രിയ പ്രശാന്ത്, ജില്ലാ സെക്രട്ടറി ഷാജി മൂത്തേടൻ, സംസ്ഥാന സമിതിയംഗം സി.ജി. രാജഗോപാൽ, സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. സുരേഷ് കുമാർ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് വിനോദ് വർഗീസ്. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.