മൂവാറ്റുപുഴ: കേരളകാശി ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി ശനിയാഴ്ച ആചരിക്കും. തിരുകുളമ്പിൽ നിന്ന് കാശീതീർത്ഥം പ്രവഹിക്കുന്ന പിതൃമോക്ഷപ്രസിദ്ധമായ തീർത്ഥക്കരയിൽ രാവിലെ 4 മുതൽ ബലിയിടീൽ ചടങ്ങുകൾ ആരംഭിക്കും. പിതൃതർപ്പണ ചടങ്ങുകൾക്ക് ബ്രഹ്മശ്രീ നാരായണൻ ഇളയത് മുഖ്യ കാർമികത്വം വഹിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം തയ്യാറാക്കിയ ബലിത്തറയിൽ ഒരേസമയം അഞ്ഞൂറോളം പേർക്ക് ബലിയിടുവാനുള്ള സൗകര്യം ദേവസ്വം ഒരുക്കിയിട്ടുണ്ട്.