anjiyoplast

കൊച്ചി: സങ്കീർണ ഹൃദ്രോഗങ്ങൾക്കുള്ള ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനം 3, 4 തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കും.
350ലധികം വിദഗ്ദ്ധ കാർഡിയോളജിസ്റ്റുകൾ പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ ഡോ. അനിൽകുമാർ ആർ., സെക്രട്ടറി ഡോ. അനിൽ ബാലചന്ദ്രൻ, ഡോ. രാജശേഖർ വർമ്മ, ഡോ. ദീപക് ഡേവിഡ്‌സൺ, ഡോ. സന്ദീപ് ആർ, ഡോ. സുനിൽ റോയ്, ഡോ. ജിമ്മി ജോർജ്, ഡോ. പ്രവീൺ ശ്രീകുമാർ, ഡോ. രാജീവ് സി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും. ആൻജിയോപ്ലാസ്റ്റിയിൽ കൃത്യതയും നൈപുണ്യവും വർദ്ധിപ്പിക്കാൻ അറിവുകൾ പങ്കിടുകയാണ് ലക്ഷ്യമെന്ന് ഡോ. അനിൽകുമാർ പറഞ്ഞു.