മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് കൗൺസിലർമാർ. ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നു എന്ന ഗുരുതര ആരോപണം ഉയർത്തിയാണ് നഗരസഭ കവാടത്തിന് മുന്നിൽ പ്രതിഷേധം നടത്തിയത്. പൊതുജനങ്ങൾക്കും ജീവനക്കാർക്കും മുന്നിൽവച്ച് കഴിഞ്ഞദിവസം ഹെൽത്ത് സൂപ്പർവൈസർക്കെതിരെ സഭ്യേതര പദപ്രയോഗങ്ങൾ നടത്തി എന്ന ആരോപണമാണ് എൽ.ഡി.എഫ് കൗൺസിലർമാർ ഉയർത്തിയത്. മറ്റ് ജീവനക്കാർക്കെതിരെയും സെക്രട്ടറി ഇത്തരത്തിലുള്ള പദപ്രയോഗങ്ങളും പെരുമാറ്റവുമാണ് നടത്തുന്നതെന്നും ആരോപണമുണ്ട്.