കാലടി: കാലടി പഞ്ചായത്ത് കമ്മിറ്റി യഥാസമയം അറിയിക്കാത്തതിലും എസ്.സി ഫണ്ട് വിനിയോഗിക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷ മെമ്പർമാർ കാലടി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചു. പി.കെ.കുഞ്ഞപ്പൻ, സി.വി. സജേഷ്, സരിത ബൈജു, സ്മിത ബിജു, പി.ബി. സജീവ് എന്നിവരാണ് പ്രതിഷേധിച്ചത്.