ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ നേതൃത്വയോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു, പി.കെ. വേണുഗോപാൽ, യു.എസ്. പ്രസന്നൻ, ജയ അനിൽ, ഗൗതം സുരേഷ്ബാബു, സജി സദാനന്ദൻ, രാജി ദേവരാജൻ എന്നിവർ സംസാരിച്ചു. ഗുരുദേവ ജയന്തി വിപുലമായി ആഘോഷിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 11ന് യൂത്ത് മൂവ്മെന്റ് കമ്മിറ്റികളുടെ നേതൃത്തിൽ ഇരുചക്രവാഹനറാലി നടത്തും.