മരട്: എൻ.എക്സ്. ജോസഫ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നെട്ടൂർ ഏരിയാ കമ്മിറ്റി ധർണ നടത്തി. മേഖലാ പ്രസിഡന്റ് അഡ്വ. പി.എൽ. ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സേതുലാൽ, കെ.കെ. മേഘനാഥൻ, പി.എൻ. ഉദയൻ, ശിവപ്രസാദ്, അനീഷ ജനീഷ്, രാമചന്ദ്രൻ, ടി.കെ. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.