മരട്: തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണത്തിന് ഒരുക്കം തുടങ്ങി. ശനിയാഴ്ച പുലർച്ചെ 4.30ന് ബലിതർപ്പണം ആരംഭിക്കും. ഇവിടത്തെ ബലിതർപ്പണത്തിന് ഏറെ പ്രത്യേകതകളുണ്ട്. വിഷ്ണുക്ഷേത്രത്തിൽ തയ്യാറാക്കുന്ന നിവേദ്യം രണ്ടായി ഭാഗിച്ച് ഒരുഭാഗം വിഷ്ണുഭഗവാനും ഒരുഭാഗം പിതൃക്കൾക്കുമായി മാറ്റുന്നു. പിതൃക്കൾക്ക് മാറ്റുന്ന നിവേദ്യമാണ് ബലിതർപ്പണത്തിന് നൽകുന്നത്. പിതൃനമസ്കാരം, കൂട്ടുനമസ്കാരം, വടപൂജ എന്നിവയും നടത്താം. കൊച്ചിൻ ദേവസ്വംബോർഡിന്റെ നേതൃത്വത്തിലാണ് ബലിതർപ്പണത്തിന് വേണ്ടിയുള്ള ക്രമീകരണം നടത്തുന്നത്.