പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തി എൽ.ഡി.എഫ്. സിപിഎമ്മിന്റെ രതി ബാബു 18 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. യു.ഡി.എഫ് - 473, എസ്‌.ഡി.പി.ഐ - 279, എൻ.ഡി.എ - 37 എന്നിങ്ങനെ വോട്ടുകൾ നേടി. സി.പി.എം അംഗമായിരുന്ന എ.എ. പവിത്രന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 116 വോട്ടിനാണ് എൽ.ഡി.എഫ് വിജയിച്ചത്. പഞ്ചായത്തിൽ എൽ.ഡി.എഫ് പതിനാലും യു.ഡി.എഫ് നാലുമാണ് കക്ഷിനില.