പറവൂർ: പറവൂർ ഡോ. എൻ. ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ജില്ലാ ജൂനിയർ പ്രോബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മട്ടാഞ്ചേരി ഗുജറാത്തി സ്പോർട്സ് അക്കാഡമി ജേതാക്കൾ. ഫൈനലിൽ കരിമ്പാടം ഡി.ഡി. സഭ ക്ലബിനെ തോല്പിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവാണിയൂർ സ്റ്റെല്ല മേരീസ് കോൺവന്റ് ക്ലബിനെ പരാജയപ്പെടുത്തി ഫോർട്ട്കൊച്ചി യാക്കാ സ്പോർട്‌സും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ കൂവപ്പടി സെന്റ് ആൻസ് ക്ലബും തിരുവാണിയൂർ സ്റ്റെല്ല മേരീസ് ക്ലബും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവാണിയൂർ കൊച്ചിൻ റിഫൈനറി സ്‌കൂളും കരിമ്പാടം ഡി.ഡി. സഭ ക്ലബും മൂന്നാം സ്‌ഥാനം പങ്കിട്ടു. ഡോക്‌ടർ എൻ. ഇന്റർനാഷനൽ സ്‌കൂൾ ചെയർപേഴ്സൺ ജയലക്ഷ്‌മി, മാനേജിംഗ് ഡയറക്‌ടർ ശശിധരൻ, പ്രിൻസിപ്പൽ ആർ. രമാദേവി, വൈസ് പ്രിൻസിപ്പൽ എസ്. സ്നേഹ, പി.ടി.എ പ്രസിഡന്റ് ഗോപകുമാർ ആർ. നായർ, സംസ്‌ഥാന പ്രോബോൾ അസോസിയേഷൻ നിരീക്ഷകൻ ജോജിമോൻ ദേവസ്യ എന്നിവർ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എം. ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായി. പത്തനംതിട്ടയിൽ നടക്കുന്ന സംസ്‌ഥാന ജൂനിയർ പ്രോബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലാ ടീമുകളെ തിരഞ്ഞെടുത്തു.