കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സപ്തദിന രാജ്യാന്തര ഓൺലൈൻ സെമിനാർ ഇന്ന് തുടങ്ങും. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ബൗദ്ധ പഠനകേന്ദ്രത്തിന്റെ സഹകരണത്തോടെ നടക്കുന്ന സെമിനാർ രാത്രി 7ന് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ബൗദ്ധപഠനകേന്ദ്രം കോ ഓർഡിനേറ്റർ ഡോ. അജയ്. എസ്. ശേഖർ അദ്ധ്യക്ഷനാകുമെന്ന് ലൈബ്രറി സെക്രട്ടറി കാലടി എസ്. മുരളീധരൻ അറിയിച്ചു.