തൃപ്പൂണിത്തുറ: ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവകർഷകൻ, വനിതാ കർഷക, വിദ്യാർത്ഥി കർഷകൻ, മുതിർന്ന കർഷകൻ, എസ്.സി-എസ്.ടി കർഷകൻ, കേരകർഷകൻ, സമ്മിശ്ര കർഷകൻ, മട്ടുപ്പാവ് കർഷകൻ, യുവകർഷകൻ, മത്സ്യ കർഷകൻ, കർഷക തൊഴിലാളി, ക്ഷീരകർഷകൻ, നെൽകർഷകൻ, പച്ചക്കറി കർഷകൻ എന്നീ വിഭാഗത്തിൽപ്പെട്ടവരെയാണ് തിരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഓഗസ്റ്റ് 3 വൈകിട്ട് 5ന് മുമ്പ് ഉദയംപേരൂർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.