johnkutty-79

കൊച്ചി: ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ വെണ്ണല ബാങ്ക് കോളനി മാന്നംകേരി സി. ജോൺകുട്ടി (79) നിര്യാതനായി. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗ്രേസി ജോൺ പള്ളിപ്പറമ്പിൽ (റിട്ട. എസ്.ബി.ഐ). മക്കൾ: ഡോ. ഷാർലറ്റ് ജോൺ (ഓസ്‌ട്രേലിയ), ഡോ. സ്‌കോട്ട് ജോൺ (അമല ആശുപത്രി, തൃശൂർ), ഡോ. കൊച്ചുറാണി ജോൺ (താലൂക്ക് ആശുപത്രി, വൈക്കം). മരുമക്കൾ: ഡോ. സിറിൾ സ്റ്റീഫൻ (ഓസ്‌ട്രേലിയ), ഡോ. ലിൻസി ഡേവിസ് (തൃശൂർ മെഡിക്കൽ കോളേജ്), ഡോ. അലക്‌സ് തോമസ് (പ്രൈമറി ഹെൽത്ത് സെന്റർ, ഉദയനാപുരം). സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വെണ്ണല സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.