വൈപ്പിൻ: വേലിയേറ്റത്തിലും മഴയിലുമായി എടവനക്കാട് നേതാജി ബീച്ച് റോഡ് വെള്ളക്കെട്ടിലായി. ബീച്ച് മുതൽ സംസ്ഥാന പാത വരെ വെള്ളത്തിൽ നീന്തിവേണം യാത്ര ചെയ്യാൻ. വേലിയേറ്റത്തിൽ സ്ഥിരമായി വെള്ളം കയറുന്നതിനാൽ റോഡ് തകർന്നു കിടക്കുകയാണ്. സംരക്ഷണഭിത്തി ഇരുശവും 300 മീറ്ററോളം ഇടിഞ്ഞിട്ടുമുണ്ട്. നിരവധി വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളികളും സഞ്ചരിക്കുന്ന റോഡാണിത്. ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.