പറവൂർ: റോട്ടറി ക്ലബ് ഒഫ് റോയൽ ഹെറിറ്റേജും എസ്.എൻ.ഡി.പി യോഗം മനക്കപ്പടി ശാഖയും സംയുക്തമായി തൈറോയ്ഡ്, ലിവർ, കൊളസ്ട്രോൾ സൗജന്യ രോഗനിർണയ ക്യാമ്പ് നടത്തി. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ബിജു വട്ടത്തറ അദ്ധ്യക്ഷനായി. ഡോ. സി.എം. രാധാകൃഷ്ണൻ ബോധവത്കരണ ക്ളാസെടുത്തു. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, കെ.എം. ലൈജു, റോട്ടറി ക്ലബ് സെക്രട്ടറി ശ്യാംകുമാർ, ട്രഷറർ എം.എസ്. അനിൽ, സി.പി. മോഹൻ, സരിത ബിജു, എന്നിവർ സംസാരിച്ചു.