1
എം.എം. സലീമിനെ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ആദരിക്കുന്നു

തോപ്പുംപടി: മൂവായിരം മത്സരങ്ങൾക്ക് വിസിലൂതിയ അന്താരാഷ്ട്ര ഗുസ്തി റഫറി എം.എം. സലീമിനെ വെസ്റ്റ് കൊച്ചി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊച്ചി പൗരാവലി ആദരിച്ചു. തോപ്പുംപടി ബീയെം സെന്ററിൽ നടന്ന പരിപാടി ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. അന്തർദ്ദേശീയ ഫുട്ബാൾ താരം പി.പി. തോബിയാസ് മുഖ്യാതിഥിയായിരുന്നു. സലീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എ. ശ്രീജിത്ത്, ഷീബാ ലാൽ, കൗൺസിലർ സി.എൻ. രഞ്ജിത്, കെ.ബി. സലാം, രാജീവ് പള്ളുരുത്തി, വി.യു. ഹംസക്കോയ, എൻ.കെ.എം ഷരീഫ്, ഷംസു യാക്കൂബ് സേഠ്, അനീഷ് കൊച്ചി തുടങ്ങിയവർ സംസാരിച്ചു.