kfra

ആലുവ: വയനാട് ദുരന്ത ബാധിതർക്ക് കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി സോക്‌സും പുതപ്പും കൈമാറി. ദുരന്തബാധിതർക്കാവശ്യമായ സാധനങ്ങളുമായി വയനാട്ടിലേക്ക് യാത്ര തിരിക്കുന്ന പാലപ്രശേരി യുവജന കൂട്ടായ്മക്കാണ് ഇവ കൈമാറിയത്. കെ.ആർ.എഫ്.എ ജില്ലാ പ്രസിഡന്റ് ഹുസൈൻ കുന്നുകര സാധനങ്ങൾ കൈമാറി. അബ്ദുൽ വാഹിദ് അദ്ധ്യക്ഷനായി. നജീബ് മൂസ സേഠ്, നിയാസ് ആലുവ എന്നിവർ സംസാരിച്ചു.