പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മപരിപാലനസഭ വക ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ ആഗസ്റ്റ് 3ന് ശനിയാഴ്ച പുലർച്ചെ 5 മണി മുതൽ കർക്കിടക വാവ് ബലി തർപ്പണം,​ തിലഹോമം, പിതൃനമസ്കാരം കൂട്ടുനമസ്കാരം എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നവീകരിച്ച ക്ഷേത്ര കടവിനോട് ചേർന്ന് വിപുലമായ ബലിതർപ്പണ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.