1
ഷിബിൻ

പള്ളുരുത്തി: മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി കുമ്പളങ്ങി ആറാംവാർഡ് കാളിപ്പറമ്പിൽ ഷിബിൻ (41) സുമനസുകളുടെ സഹായംതേടുന്നു. ഫണ്ട് ശേഖരണത്തിന് ആഗസ്റ്റ് നാലിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുമ്പളങ്ങി ഗ്രാമം ഒറ്റക്കെട്ടായി കൈകോർക്കുകയാണ്. രാവിലെ ഒമ്പതുമുതൽ വാർഡുമെമ്പർമാരുടെ നേതൃത്വത്തിൽ ഓരോ വാർഡിലും ഫണ്ട് ശേഖരണം നടത്തും.

മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്നതാണ് ഷിബിന്റെ കുടുംബം. ചികിത്സയ്ക്കായി 15 ലക്ഷംരൂപ ചെലവ് വരുമെന്നാണ് അമൃത ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. ഇത് ഇവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കൂലിപ്പണിക്കാരനായ ഷിബിനാണ് വീടിന്റെ ഏകആശ്രയം.

ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് ചെയർപേഴ്സനും മുൻ പ്രസിഡന്റ് ലീജ തോമസ് ബാബു കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് ഗ്രാമം ഒരേമനസോടെ പ്രവർത്തിക്കുകയാണ് ഈ യുവാവിനുവേണ്ടി.

ഐ.സി.ഐ.സി.ഐ സി.എം.എസ് ബ്രാഞ്ചിൽ 16910100124181 എന്ന അക്കൗണ്ട് നമ്പറിൽ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി ഐ.സി.ഐ.സി 0000104 ഗൂഗിൾ പേനമ്പർ: 8921654031.